റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

March 23, 2025 - 7:42 pm

കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്.മാർച്ച് 23 ഞായറാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം.
രാവിലെ തന്‍റെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ പാഞ്ഞടുത്ത പന്നി സലീമിന് നേരെ ആക്രമിക്കുകയായിരുന്നു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
.
ഒഴിഞ്ഞുമാറിയതിനാല്‍ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് സലീം പറഞ്ഞു. പരിക്കേറ്റ സലീമിനെ ഉടന്‍ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *