റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ്

March 16, 2025 - 5:57 am

പീരുമേട് : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ആവശ്യപ്പെട്ടു. വള്ളക്കടവ് ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

യോഗത്തില്‍ യൂണിയൻ സെക്രട്ടറി കെ.പി ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ കൗണ്‍സിലർമാരായ പി.വി. സന്തോഷ് കെ.സദൻ രാജൻ എന്നിവർ പ്രസംഗിച്ചു. ഭരണസമതിയിലേക്ക് രാജൻ കൊഴുവൻമാക്കല്‍ (പ്രസിഡന്റ്),എം.ബി. മുരളി( വൈ. പ്രസിഡന്റ്),ദീപാ സുബാഷ്,(സെക്രട്ടറി )റ്റി.കെ. രവി(യൂണിയൻ കമ്മറ്റി), സുജാത എസ്. ശശി, ബിജു ചന്ദ്രൻ, സുമേഷ്, ഓമനക്കുട്ടൻ അനീഷ് വിജയൻ പി. നാരായണൻരോഹിണി ചന്ദ്രൻ (കമ്മറ്റി അംഗങ്ങള്‍)സാവിത്രി ശിവൻ ,സുജാത രാജൻ, യമുന സുരേന്ദ്രൻ ( പഞ്ചായത്തു കമ്മറ്റി അംഗങ്ങള്‍ ) എന്നിവരെ തെരഞ്ഞെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *