റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍

March 11, 2025 - 6:59 pm

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് ഹാഫിസ്. തൃക്കണ്ണന്‍ എന്ന പേരിലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്.

ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി

സോഷ്യല്‍ മീഡിയയിലൂടെയാണ് ആലപ്പുഴ സ്വദേശിനിയായ പരാതിക്കാരിയായ ഹാഫിസ് പരിചയപ്പെടുന്നത്. ഇരുവരും ഒന്നിച്ചുള്ള റീല്‍സ് വീഡിയോകളും ഇവര്‍ പങ്കുവെച്ചിരുന്നു. വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഹാഫിസ് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *