ബിജെപി ഇടുക്കി ജില്ലാ സൗത്ത്‌ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌ നയിക്കുന്ന ജനസംരക്ഷണ യാത്ര മാര്‍ച്ച്‌ 9,10 തീയതികളില്‍ പീരുമേട്‌, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പര്യടനം നടത്തും

കട്ടപ്പന : ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ഇടുക്കി സൗത്ത്‌ ജില്ലാ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌ നയിക്കുന്ന ജനസംരക്ഷണ യാത്രക്ക്‌ മാര്‍ച്ച്‌.9 ഞായറാഴ്‌ച രാവിലെ 9.30 ന്‌ വണ്ടിപെരിയാറില്‍ തുടക്കമാവും. രാവിലെ 9.30ന്‌ വണ്ടിപ്പെരിയാറില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്‌ണകുമാര്‍ യാത്ര ഉദ്‌ഘാടനം ചെയ്യും . 12.30 ന്‌ ഏലപ്പാറയില്‍ എത്തുന്ന യാത്ര കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി ആര്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും. അന്ന്‌ വൈകിട്ട്‌ 5 ന്‌ രാജാക്കാട്‌ നടക്കുന്ന യോഗം ബിജെപി സംസ്ഥാന വക്താവ്‌ ടിപി.സിന്ധുമോള്‍ ഉദ്‌ഘാടനം ചെയ്യും. മാര്‍ച്ച്‌ 10ന്‌ അണക്കര,മുരിക്കാശേരി, എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകിട്ട്‌ 5ന്‌ കട്ടപ്പനയില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി നേതാവ്‌ അഡ്വ. ഷോണ്‍ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും.

ജില്ലയിലെ വിഷയങ്ങള്‍

വന്യജീവികള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ, ,ജില്ലയിലെ ഭൂവിഷയങ്ങളിലും പട്ടയ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ നയങ്ങള്‍, .ഇടുക്കി ജില്ലയുടെമേല്‍ മാത്രം അടിച്ചേല്‍പ്പിച്ചിട്ടുളള നിര്‍മാണ നിരോധനം, .ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നു വ്യാപനം, റാഗിംഗ,്‌ ,അക്രമ സംഭവങ്ങള്‍ എന്നിവയില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം, കേന്ദ്ര സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ വനസംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കാത്തത്‌ എന്നിവയ്‌ക്കെതിരെയുളള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിട്ടാണ്‌ ബിജെപിയുടെ നേതൃത്വത്തില്‍ ജന സംരക്ഷണ യാത്ര നടത്തുന്നത്‌ .

ഇടുക്കി ജില്ലയുടെ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിരന്തര സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക നേതാക്കളായ അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക്‌ ചൂരവേലി, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ വി.ബി.രാജന്‍, ഇടുക്കി ലാന്‍ഡ്‌ ഫ്രീഡം മൂവ്‌മെന്റ്‌ സെക്രട്ടറി പി.എം ബേബി എന്നിവര്‍ .ജനസംരക്ഷണ യാത്രയില്‍ പങ്കെടുത്ത്‌ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →