റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര്

March 3, 2025 - 9:08 pm

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് അരങ്ങേറി. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തല തന്റെ പ്രസംഗത്തിനിടെ “മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍” എന്ന അഭിസംബോധന ഉപയോഗിച്ചു. ഇതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി പ്രതികരിച്ചു.

“നിങ്ങളാണ് മുഖ്യമന്ത്രിയെന്നും കേള്‍ക്കണമെന്നും” വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്, “നിങ്ങളാണ് മുഖ്യമന്ത്രിയെന്നും കേള്‍ക്കണമെന്നും” ആയിരുന്നു. രമേശ് ചെന്നിത്തലയും പ്രതികരിച്ചു, “താന്‍ എന്തു പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന്.

ക്ഷുഭിതനായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചുകൊണ്ട് രോഷത്തോടെ ചോദിച്ചു: “സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്? അതാണോ ശരിയായ രീതി? യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്‌നം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കണം.”അതേസമയം, മന്ത്രിമാരും പ്രതിപക്ഷവും തമ്മില്‍ കടുത്ത വാക്‌പോര് തുടരുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *