.കൊല്ലം: കുളംവറ്റിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തയ്യില്‍ തറയില്‍ അജയന്‍ – സന്ധ്യ ദമ്പതികളുടെ മകൻ ആദര്‍ശ്(26) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ പ്രയാര്‍ വടക്ക് കളീക്കശേരില്‍ ക്ഷേത്രത്തിന് സമീപം മാർച്ച് 2 വൈകുന്നേരം 5 മണിയോടെയാണ്അ സംഭവം .
കടിച്ചുപിടിച്ച. മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു.
.
കുളം വറ്റിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചപ്പോള്‍ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു. ഉടനെ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും



