.ഗാന്ധിനഗർ: ദരിദ്ര രാജ്യം, സമ്പന്ന പ്രധാനമന്ത്രി . ഗുജറാത്ത് മന്ത്രിയുടെ പരിഹാസ പ്രസംഗം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതിന്റെ കാരണം ദരിദ്ര രാജ്യത്തിന് സമ്പന്ന പ്രധാനമന്ത്രി ലഭിച്ചതിനാലാണെന്ന് ഗുജറാത്ത് മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് തൊഴിൽ മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പരിഹാസ ഭാവത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന
.ജവഹർലാൽ നെഹ്റുവിന്റെ പേര് നേരിട്ട് പറയാതെ പരിഹാസ ഭാവത്തിലായിരുന്നു . മന്ത്രിയുടെ പ്രസ്താവന”ആദ്യ പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ വൃത്തിയാക്കിയിരുന്നത് വിദേശത്തായിരുന്നു. ഒരു സൈക്കിള്‍പോലും ഭൂരിപക്ഷം ഇന്ത്യക്കാർക്കും സ്വപ്നമായിരുന്ന കാലത്ത്, ആദ്യ പ്രധാനമന്ത്രി വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. മക്കള്‍രാഷ്‌ട്രീയം(ഡൈനാസ്റ്റിക് പോളിറ്റിക്സ്) ആരംഭിച്ചതും ആ പ്രധാനമന്ത്രിയുടെ മരണശേഷമാണ്,” എന്നാണ് മന്ത്രി രജ്പുത് പറഞ്ഞത്.


