റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലരാമപുരത്ത് റോഡ് കൈയേറി നടത്തിയ ‘ജ്വാല വനിതാ ജംഗ്ഷൻ’ പരിപാടിയിൽ പോലീസിന്റെ വിചിത്ര വിശദീകരണം

February 28, 2025 - 5:14 am

തിരുവനന്തപുരം: ബാലരാമപുരത്ത് റോഡ് കൈയേറി സ്റ്റേജ് കെട്ടി ‘ജ്വാല വനിതാ ജംഗ്ഷൻ’ പരിപാടി നടത്തിയതിൽ ഗതാഗതത്തിനോ കാൽനടയ്ക്കോ തടസമുണ്ടായില്ലെന്ന് പൊലീസിന്റെ വിശദീകരണം. ബാലരാമപുരം ജംഗ്ഷനിൽ വിഴിഞ്ഞം റോഡ് കൈയേറി സ്റ്റേജ് കെട്ടി, റോഡിന്റെ ഒരു വശം പൂർണ്ണമായും അടച്ച് കസേര ഇട്ടാണ് പരിപാടി നടത്തിയത്. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗിന് ബാലരാമപുരം എസ്‌.എച്ച്‌.ഒ നൽകിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത തടസമില്ലാത്തതിനാൽ ജനുവരി മൂന്നിന് നടത്തിയ പരിപാടിയുടെ സംഘാടകർക്കെതിരേ കേസെടുത്തിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

വഞ്ചിയൂർ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്തിരുന്നു.

പൊലീസ് സംസ്ഥാനത്താകെ റോഡ് കൈയേറി നടത്തുന്ന സമ്മേളനങ്ങൾക്കും സമരങ്ങൾക്കും കേസെടുക്കുന്ന സാഹചര്യത്തിലാണ് ഈ കേസിൽ നടപടി സ്വീകരിക്കാത്തത്. വഞ്ചിയൂർ റോഡ് ഒരുവശം അടച്ച് സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്തിരുന്നു.

പരിപാടി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മുൻ മേധാവി കിരൺ നാരായണനെ പ്രതിയാക്കാതിരിക്കാനാണ് പൊലീസ് കേസെടുക്കാത്തതെന്ന ആരോപണമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *