റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു

February 17, 2025 - 5:48 pm

.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.മുംബയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത് തീരുമാനിച്ചത്. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു.

പിസി ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച പിസി ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിസി ചാക്കോ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചത്. സംസ്ഥാന കൗൺസിൽ യോഗം വിളിപ്പിച്ച് പിസി ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രൻ വിഭാഗം. അതിനായി അവർ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പിസി ചാക്കോ അപ്രതീക്ഷിത മായി രാജി സമർപ്പിച്ചത്

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *