റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

15കാരന്‍റെ കയ്യിലിരുന്ന് തോക്ക് പൊട്ടി ; അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം

February 17, 2025 - 3:58 pm

ബംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്‍റെ കയ്യിലിരുന്ന് പൊട്ടി, അടുത്ത് നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കർണാടകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ (ഫെബ്രുവരി 16)വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.

.ഇരകളും, പ്രതിയും

പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജീത് ആണ് മരിച്ചത്. സംഭവത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അബദ്ധത്തില്‍ ട്രിഗർ വലിക്കുകയുമായിരുന്നു.

ഈ ഫാം നോക്കി നടത്തുന്നവർ മുറിയില്‍ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടെ തൊട്ടടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 15കാരൻ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തില്‍ ട്രിഗർ വലിക്കുകയുമായിരുന്നു. തോക്കില്‍ നിന്നും രണ്ട് തവണ വെടി പൊട്ടി.

കുട്ടി തല്‍ക്ഷണം മരിച്ചു.

ആദ്യത്തെ വെടിയുണ്ട നാല് വയസ്സുകാരന്‍റെ വയറ്റില്‍ കൊണ്ടു. രണ്ടാമത്തേത് കുട്ടിയുടെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *