റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (12.01.2025) പന്തളത്ത് നിന്ന് പുറപ്പെടും

January 12, 2025 - 6:11 am

.പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് നിന്ന് പുറപ്പെടും.വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14 നാണ് മകരവിളക്ക്.

ഒരുക്കങ്ങളെല്ലാം പൂർത്തിയായി

തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 12 ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം ഘോയാത്ര പുറപ്പെടും. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര 14 ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടർന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും.

14 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും.

ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ചേർന്ന് ആചാരപരമായി സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *