വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വൈകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ~ബന്ദി മോചന കരാര്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് ബ്ളിങ്കന്‍
പ്രസിഡന്റ് ബൈഡന്‍ തയാറാക്കിയ പദ്ധതി പ്രകാരമുള്ള കരാറാണ് നടപ്പാക്കുകയെന്നും പാരിസില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബ്ളിങ്കന്‍ വ്യക്തമാക്കി. ഏറ്റുമുട്ടലുകള്‍ അവസാനിച്ചാല്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണം, ഭരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ബൈഡന്‍ ഭരണകൂടം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന് കൈമാറും.
ഈ പദ്ധതി നിര്‍ദേശവും ട്രംപ് ഭരണകൂടത്തിന് കൈമാറും. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമായാല്‍ നിരവധി അവസരങ്ങളാണ് ലഭിക്കുക. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം സാധാരണ നിലയിലെത്തുകയും ഫലസ്തീനികളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയാവുമെന്നും ബ്ളിങ്കന്‍ ചൂണ്ടിക്കാട്ടി