റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോ​ഗം

December 2, 2024 - 5:02 am

കുട്ടമ്പുഴ: ഓള്‍ഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിച്ച്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമ്മർദ്ദം ശക്തമാക്കാൻ ഡിസംബർ 1 ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടർ ഹോമില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.
ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഗുണഭോക്തൃ മേഖലയിലെ മുഴുവൻ ജനപ്രതിനിധികളും സംയുക്തമായി പൊതുമരാമത്ത്, വനംവകുപ്പ് മന്ത്രിമാർക്ക് നിവേദനം നല്‍കും. അതോടൊപ്പം മേഖലയില്‍ ഉള്‍പ്പെടുന്ന 5 ഗ്രാമ പഞ്ചായത്തിലെയും ജനങ്ങളെ അണിനിരത്തി രാജപാതയിലൂടെ ഒരുമിച്ച്‌ യാത്രചെയ്യാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷനായി. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , മാങ്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ ജെയിംസ് കോറമ്ബേല്‍, ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് ഷാജി പയ്യാനിയ്ക്കല്‍, ഡാമി പോള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആന്റണി കളത്തിക്കുന്നേല്‍, ബിനോയി പള്ളത്ത്, കെ.എസ്. ഗോപി, ഗ്രാമ പഞ്ചായത്ത് മെമ്ബർമാരായ സല്‍മ പരീത്, പി.പി. ജോഷി, പരിസ്ഥിതി സംഘടന പ്രതിനിധികളായ എസ്.ആദർശ്, കെ.എ. ജോണ്‍സണ്‍, സിജുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *