റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു

November 16, 2024 - 6:39 am

മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം.

രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു.

എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകളിലെത്തിയ സേനാംഗങ്ങളുടെ രണ്ടു മണിക്കൂർ പരിശ്രമംകൊണ്ടാണ് തീ അണച്ചത്. ഇതേത്തുടർന്ന് രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു. 12.69 കിലോമീറ്റർ നീളുന്ന, എംഎംആർസി മുംബൈ മെട്രോ ലൈൻ-3യുടെ ഭാഗമാണ് ബികെസി മെട്രോ സ്റ്റേഷൻ. കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോ റെയില്‍ സർവീസ് ഉദ്ഘാടനം ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *