റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് സി പി എം നേതാവ് ടി കെ ഹംസയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

November 14, 2024 - 10:38 am

കൊച്ചി : താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സി പി എം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിനും എന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിനാണ് വിഷയം പരിഹരിക്കാന്‍ കഴിയുക

പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച്‌ അവരെ ഇറക്കിവിടുന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ 2019 വരെയായാണ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നത്.

കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് അന്ന് വിഷയം പരിഗണിക്കേണ്ടി വന്നത്

വിഎസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നത്. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച്‌ ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് അന്ന് വിഷയം പരിഗണിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *