റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

November 4, 2024 - 5:20 am

.ഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിക്കണക്കിനു രൂപ ചാക്കില്‍ കെട്ടി കൊണ്ടുവന്നതായി ബിജെപി നേതാവ് തിരൂർ സതീഷ് തന്നെയാണു പറഞ്ഞത്. സതീഷിന്‍റെ ഈ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണ്.

ഇതില്‍ തുടരന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഗോവിന്ദൻ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതില്‍ അന്വേഷണം വേണമെന്ന് വി.ഡി. സതീശനോ കെപിസിസി പ്രസിഡന്‍റോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ പറയുന്നില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *