റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെ പിടികൂടി

October 20, 2024 - 7:08 am

.ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരർ പിടിയില്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം നടത്തിയ ഓപ്പറേഷനില്‍ അബ്ദുള്‍ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.പൂഞ്ച് സെക്ടറില്‍ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.

സുരക്ഷാ സേനകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടം

അബ്ദുള്‍ അസീസ്, മൻവർ ഹുസൈൻ എന്നീ ഭീകരരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സേനകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണെന്ന് ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) ആനന്ദ് ജെയിൻ പറഞ്ഞു. അതിർത്തിക്കപ്പുറത്തേയ്ക്ക് ബന്ധമുള്ള രണ്ട് ഭീകരരുടെ അറസ്റ്റോടെ കഴിഞ്ഞ വർഷം നവംബർ മുതല്‍ പൂഞ്ച് ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും പരിഹരിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *