റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാങ്ഹായി സമ്മേളനം: സൗഹൃദം പങ്കുവച്ച് ഇന്ത്യൻ വിശകാര്യമന്ത്രി എസ്. ജയശങ്കറും പാകിസ്താൻ പ്രാധാനമന്ത്രി ഷെഹ്ബാസും

October 17, 2024 - 5:57 am

ഇസ്ലാമാബാദ്: അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള പ്രവർത്തനങ്ങള്‍ തീവ്രവാദം, വിഘടനവാദം തുടങ്ങിയ സ്വഭാവത്തിലുള്ളതാണെങ്കില്‍ അവ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും ഊർജ്ജവിതരണത്തെയും ഗതാഗത സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വ്യാപാര, ഗതാഗത സംരംഭങ്ങള്‍ രാജ്യങ്ങളുടെ അഖണ്ഡതയും സ്വയംഭരണവും അംഗീകരിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധമായ ആശയവിനിമയം അനിവാര്യം

2024 ഒക്ടോബർ 16ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പരസ്പരവിശ്വാസമില്ലാത്ത അന്തരീക്ഷത്തില്‍ സത്യസന്ധമായ രീതിയില്‍ ആശയവിനിമയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ ലഡാക്കില്‍ ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിലുള്ള സംഘർഷവും അതിർത്തിക്കപ്പുറത്ത് പാകിസ്താൻ ഭീകരർക്കു പ്രോത്സാഹനം നല്‍കുന്നതും പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇരുവരും ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവച്ച

വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഹസ്തദാനം ചെയ്താണു പാകിസ്താൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ഒക്ടോബർ 15 ചൊവ്വാഴ്ച രാത്രി നടന്ന അത്താഴവിരുന്നിൽ വീണ്ടും ഇരുവരും ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ അധ്യക്ഷതയില്‍ ജിന്ന കണ്‍വൻഷന്‍റെ സെന്‍ററില്‍ നടന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗ് ഉള്‍പ്പെടെ എസ്‌സിഒ നേതാക്കള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *