റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം.

October 15, 2024 - 5:45 am

കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും.

പി.വി. അൻവർ ഒരു പാഠമാണ്. ഇത്തരത്തില്‍ വരുന്ന ആളുകളെ പഠിക്കാതെ രണ്ടുകൈയും നീട്ടി അർഹത നോക്കാതെ പരിഗണന നല്‍കരുത്. തൃശൂർ പൂരം കലക്കിയതാരെന്നു ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരുമ്പോള്‍ അറിയാമെന്നും ബിനോയ് വിശ്വം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *