ഡല്‍ഹി: കേരളത്തിലെ വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13-ന്. നടത്തും. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബര്‍ 20 ന് നടത്തും. വോട്ടെണ്ണല്‍ 23-ന്. ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് രണ്ടുഘട്ടമായി നവംബര്‍ 13നും 20നും നടത്തും.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍ പ്രദേശിലെ 10 മണ്ഡലങ്ങളിലുള്‍പ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്
