മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ബി​ജെ​പി​ക്കു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്ന് ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ജ​യ്റാം ര​മേ​ശ്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ബി​ജെ​പി​ക്കു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ധാ​ർ​മ്മി​ക​ത ന​ഷ്‌​ട​പ്പെ​ട്ട മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.എ​ല്ലാ ധാ​ർ​മ്മി​ക അ​ധി​കാ​ര​വും ഗ്യാ​നേ​ഷ് കു​മാ​റി​ന് ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ ബ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച ഭീ​രു​വാ​യി ഗ്യാ​നേ​ഷ് കു​മാ​റി​നെ ച​രി​ത്രം ഓ​ർ​ക്കു​മെ​ന്നും ജ​യ്റാം ര​മേ​ശ് വി​മ​ർ​ശി​ച്ചു. നോ​ട്ടീ​സ് ല​ഭി​ച്ച​തി​ൽ ഖ​ർ​ഗെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ തീ​വ്ര​വാ​ദി പ​രാ​മ​ർ​ശ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​റു​പ​ടി തൃ​പ്‌​തി​ക​ര​മ​ല്ലെ​ങ്കി​ൽ ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ​ക്കും.

മോ​ദി​യെ കൊ​ടും ഭീ​ക​ര​ൻ എ​ന്ന് വി​ളി​ച്ച ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ​ ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കു​മോ​യെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ

23 വ്യാഴാഴ്ച വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. മോ​ദി​യെ കൊ​ടും ഭീ​ക​ര​ൻ എ​ന്ന് വി​ളി​ച്ച ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ​യും ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കു​മോ​യെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ചോ​ദി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →