ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

പൗരന് യഥാസമയത്ത് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷ പുലർത്താനുള്ള അവകാശമുണ്ട്-

പൗരന്മാരുടെ വിശ്വാസത്തിനു മുകളിലാണ് നീതി നിർവഹണമെന്നതിനാല്‍ ഈ വിശ്വാസം തകർക്കുന്നതൊന്നും വിദൂരമായിപോലും ചെയ്യരുത്.കുറ്റാരോപിതർക്കും വിശാലാർഥത്തില്‍ സമൂഹത്തിനും യഥാസമയത്ത് നീതി ലഭ്യമാകുമെന്ന പ്രതീക്ഷ പുലർത്താനുള്ള അവകാശമുണ്ട്- പരമോന്നത കോടതി നിരീക്ഷിച്ചു. 2013ല്‍ പ്രഥമാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് 2021ല്‍ മദ്രാസ് ഹൈകോടതി മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

Share
അഭിപ്രായം എഴുതാം