പതിനേഴുകാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്| പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരിക്കെതിരെ പോലീസ് കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് പോക്‌സോ പ്രകാരം പോലീസ് കേസെടുത്തത്. .

കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരന്‍. ഈ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം കാരന്‍ വെളിപ്പെടുത്തിയത്.

ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് , പിന്നീട് സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ട് കൈമാറുകയായിരുന്നു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →