കൊച്ചി: പ്രായം തെളിയിക്കുന്ന രേഖകളടക്കമുള്ള തെളിവുകള്‍ ഹാജരാക്കി കുംഭമേള വൈറൽ താരം കോടതിക്ക് മുൻപിവെത്തി. . സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന് മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്.
ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട്
തന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന് സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച്പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.