കൊച്ചി : മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവസരവാദിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല. വോട്ട് ബാങ്കിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി വെളുക്കാന്‍ തേച്ചത് പാണ്ടായിമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് വാഴപിണ്ടിയാണ്.
അന്‍വര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി നിലപാട് മാറ്റി. നിലപാടില്‍ നിന്ന് മുഖ്യമന്ത്രി യൂ ടേണ്‍ അടിച്ചു. മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് വാഴപിണ്ടിയാണ്. വയനാട് പുനരധിവാസത്തിന് ബിജെപി 88 കോടി രൂപ നല്‍കി.കേന്ദ്ര സഹായം ലഭിക്കാന്‍ പൂര്‍ണമായ മെമ്മോറാണ്ടം നല്‍കണം.കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്
എട്ട് വര്‍ഷമായി കള്ളക്കടത്ത് സംഘങ്ങളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചു. മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്. പി വി അന്‍വര്‍ അടക്കമുള്ളവരെ വളര്‍ത്തിയത് പിണറായിയുടെ മൂശയിലാണ്. കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.