മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം : റിപ്പോര്‍ട്ട്‌ ചോദിക്കുമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ അറിവുണ്ടായിട്ടും ഇത്രയും ഗൗരവമായ വിഷയത്തില്‍ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല. ആരാണ്‌ സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ്‌ പോകുന്നതെന്നും സര്‍ക്കാരിന്‌ അറിയാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചെന്ന കാര്യം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കണമന്നും ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട്‌ പറയുകയല്ല നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌

രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന വലിയവിഷയമാണിത്‌ ഇതില്‍ ആരാണ്‌ നടപടി സ്വീകരിക്കേണ്ടത്‌. . മുഖ്യമന്ത്രിക്കാണ്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌. അതില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ്‌. അതിനുളള അധികാരവും അദ്ദേഹത്തിനാണ്‌. മാധ്യമങ്ങളോട്‌ ഇക്കാര്യം പറയുകയല്ല നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. ഒരു സംസ്ഥാനത്ത്‌ ഇത്രയും നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നെങ്കില്‍ അത്‌ ആരുടെ വീഴ്‌ചയാണെന്നും ഗവണര്‍ ചോദിച്ചു.

അഞ്ചുവര്‍ഷത്തിനിടെ പിടികൂടിയത്‌ 150 കിലോ സ്വണവും 123 കോടിയുട ഹവാല പണവും .

ഒരു ദേശീയ മാധ്യമത്തിന്‌ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തേക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്‌. അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തുമാത്രം 150 കിലോ സ്വണവും 123 കോടിയുട ഹവാല പണവും പിടികൂടിയുയിട്ടുണ്ടെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.

ഗവര്‍ണര്‍ അല്ല ഈ കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട്‌്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം