തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ് അജിത്‌കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു സംസ്‌ഥാന പൊലീസ് മേധാവിക്കു കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത്‌കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൂരസ്‌ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു കാരണമായെന്നും മേല്‍നോട്ടച്ചുമതലയില്‍ എഡിജിപിയുടെ ഭാഗത്തു വീഴ്‌ചയുണ്ടായെന്നുമുള്ള വികാരം പൊലീസ് സേനയില്‍ ഉള്ളപ്പോഴാണ് അങ്കിത് അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തി. അജിത്‌കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് അജിത്‌കുമാര്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചു.
പൂരത്തിന് 3 ദിവസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചാണ് അജിത്‌കുമാര്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. കൂടുതല്‍ ബാരിക്കേഡുകളടക്കം നിരത്തിയത് സ്‌ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ക്കു വഴിവച്ചു. ‘മുകളില്‍നിന്നുള്ള ഉത്തരവ്’ എന്ന പേരിലാണ് പൊലീസ് ഇവ നടപ്പാക്കിയത്. ഇതെച്ചൊല്ലി പൂരപ്രേമികളും പൊലീസും കൊമ്പുകോര്‍ത്തതു സ്‌ഥിതി വഷളാക്കി. പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്‌നം രൂക്ഷമായതോടെ 2 തവണ പൂരസ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ പരിശോധിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മടങ്ങിയ അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും ആക്ഷേപമുണ്ട്.
.താനും ഡിഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്കിനെക്കുറിച്ച് അജിത്‌കുമാര്‍ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.
.പൂരദിവസം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളില്‍ താനും ഡി.ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്കിനെക്കുറിച്ച് അജിത്‌കുമാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ലെന്നാണു സൂചന. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയ്‌ക്കിടെ തൃശൂരില്‍ താമസിച്ച് രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് അദ്ദേഹം മുന്‍പ് ഡിജിപിയെ അറിയിച്ചിരുന്നത്.
റിപ്പോര്‍ട്ട് കാണട്ടെ എന്ന് മുഖ്യമന്ത്രി
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വ വാര്‍ഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. “അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയുടെ കയ്യിലെത്തിയെന്നു വാര്‍ത്തകള്‍ കണ്ടു. നാളെ തിരുവനന്തപുരത്തെത്തിയ ശേഷം റിപ്പോര്‍ട്ട് പരിശോധിക്കും. റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെയെന്നു പറഞ്ഞ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഞാന്‍ ആ റിപ്പോര്‍ട്ട് കണ്ടിട്ടില്ല” അദ്ദേഹം പറഞ്ഞു.


