റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷെബിനയുടെ മരണം: ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍, സ്ത്രീധനനിരോധന നിയമം അടക്കം ചുമത്തി

December 10, 2023 - 6:28 am

ഷെബിനയുടെ മരണം: ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍, സ്ത്രീധനനിരോധന നിയമം അടക്കം ചുമത്തി

കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ. ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടിൽ ഹനീഫയെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, അടിച്ച് പരിക്കേൽപ്പിക്കൽ, സ്ത്രീധന നിരോധനനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹനീഫ ഷെബിനയെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *