റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചില്ലെന്ന വിവാദത്തിൽ പ്രതികരിച്ച് ബിനീഷ്, ‘ഈ പ്രചരണം തള്ളികളയണം

October 4, 2023 - 10:26 am

അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത്’

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചില്ലെന്നതുമായി ബന്ധപ്പെട്ട് ഉയ‍ർന്ന വിവാദത്തിൽ പ്രതികരിച്ച് മകൻ ബിനീഷ് കോടിയേരി രംഗത്ത്. അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണെന്നാണ് ബിനിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നുവെന്നും മകൻ പറഞ്ഞു. അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിനോദിനി കോടിയേരി സങ്കടം പറഞ്ഞ ദിവസം തന്നെ സഹോദരനെ ചൂതാട്ടത്തിന് പിടിച്ചത് യാദൃശ്ചികമാകാം’, പരിഹസിച്ച് രാഹുൽ

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്

പ്രിയപ്പെട്ടവരെ , അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞിട്ടിലെന്നാണ് ബിനീഷ് കൊടിയേരി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *