ലോകത്തെ വിദ്യാസമ്പന്നരായ രാജ്യങ്ങൾ ഏതൊക്കെ? ഇന്ത്യക്ക് എത്രാം സ്ഥാനം?

ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരായ ആളുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്കും സുരക്ഷിതമായ ഒരിടമുണ്ട്. പട്ടികയിൽ ആധിപത്യം നേടിയത് കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്. പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത് ദക്ഷിണ കൊറിയയാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഇന്ത്യയിൽ 25നും 34നുമിടയിൽ പ്രായമുള്ളവരിൽ 20 ശതമാനം ആളുകളും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ദക്ഷിണകൊറിയയിൽ ഇത് 69 ശതമാനമാണ്. കാനഡയാണ്(67ശതമാനം) ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. ജപ്പാൻ(65), അയർലൻഡ്(63), റഷ്യ(62), ലക്സംബർഗ്(60), ലിഥ്വാനിയ(58), യു.കെ(57), ​​​നെതർലൻഡ്സ്(56), നോർവെ(56) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.

ഇന്ത്യക്ക് 43ാം സ്ഥാനമാണുള്ളത്. 51 ശതമാനവുമായി യു.എസ് 15ാം സ്ഥാനത്തും 37ശതമാനവുമായി ജർമനി 33ാം സ്ഥാനത്തുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →