റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറിൽ വച്ച് 25000 രൂപാ കൈക്കൂലി വാങ്ങിയ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റു ചെയ്തു

September 26, 2023 - 4:59 am

കണ്ണൂര്‍ : 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റു ചെയ്തു.

നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ ദേവ ദര്‍ശനില്‍ സി ബിജുവിനെയാണ് അറസ്റ്റു ചെയ്തത്.

ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരന്‍ കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *