ബംഗളൂരു: ഐ.എസ്.എല്‍. സീസണ്‍ ഈ മാസം 21ന് ആരംഭിക്കും. പുതിയ സീസണിന്റെ മത്സരക്രമം ഉടന്‍ പ്രസിദ്ധപ്പെടുത്തും. ഇത്തവണയും ഉദ്ഘാടനമത്സരം കൊച്ചിയില്‍ തന്നെ നടക്കും. ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാകും ആദ്യ മത്സരം. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. വിവാദ ഫ്രീകിക്കില്‍ ഗോള്‍ നേടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി അന്നു ബംഗളൂരുവിനെ ജയിപ്പിച്ചിരുന്നു.
കഴിഞ്ഞ ഐ.എസ്.എല്‍ ഉദ്ഘാടനമത്സരത്തിനും കൊച്ചി ആയിരുന്നു വേദി. കഴിഞ്ഞ സീസണില്‍ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. അവസാന നാലു സീസണിലും ഉദ്ഘാടനമത്സരത്തില്‍ കളിച്ചത് കേരള ബ്ലാസ്റ്റേഴ്‌സാണ്. കഴിഞ്ഞ സീസണില്‍ എതിരാളികള്‍ ഈസ്റ്റ് ബംഗാളും അതിനുമുമ്പത്തെ മൂന്ന് സീസണിലും മോഹന്‍ ബഗാനുമായിരുന്നു ആദ്യ ദിവസത്തെ എതിരാളികള്‍. കഴിഞ്ഞ സീസണിലെ നിരാശ മറന്ന് കപ്പടിക്കാനാണ് വുകമാനോവിചും ബ്ലാസ്റ്റേഴ്‌സും ഇത്തവണ ഇറങ്ങുന്നത്. നിലവില്‍ കൊച്ചിയില്‍ പരിശീലനത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് ടീം ഉടന്‍ പ്രീസീസണായി ദുബായിലേക്കു തിരിക്കും.
