ആദിത്യ-എല്‍ 1 ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗര ദൗത്യമായ ആദിത്യ-എല്‍1ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാകില്‍ നിന്നാണ് ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. 2023 സെപ്തംബർ 2 പുലര്‍ച്ചെ 2.45നാണ് ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായത്. ഇസ്ട്രാക്, ഇസ്റോ എന്നിവയുടെ മൗറീഷ്യസ്, ബെംഗളൂരു, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് ഉപഗ്രഹത്തെ നിരീക്ഷിക്കുന്നത്. അടുത്ത ഭ്രമണപഥമുയര്‍ത്തല്‍ 2023 സെപ്തംബർ മാസം പത്താം തീയതി പുലര്‍ച്ചെ 2.30നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →