റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി: സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് ആൺകുട്ടികൾ. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് ദില്ലി പൊലീസ് പറഞ്ഞു. 2023 ഏപ്രിൽ മാസത്തിൽ സ്കൂളിലെ സമ്മർ ക്യാമ്പിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ആറ് സഹപാഠികൾ ബലംപ്രയോഗിച്ച് പാർക്കിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ഭയം കാരണം നടന്നതൊന്നും ആരോടും പറഞ്ഞില്ല.

ഇതേ സഹപാഠികൾ വീണ്ടും ശല്യപ്പെടുത്തിയപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും സംഭവം തുറന്നുപറഞ്ഞത്. എന്നാൽ നടന്നത് പുറത്തുപറയരുതെന്നാണ് അധ്യാപകർ ആവശ്യപ്പെട്ടതെന്ന് കുട്ടികൾ പരാതിയിൽ പറയുന്നു. ആൺകുട്ടികൾ വെവ്വേറെ നൽകിയ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനും സ്‌കൂൾ മാനേജ്‌മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

..സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദില്ലി സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഏതെങ്കിലും അധ്യാപകരോ ജീവനക്കാരോ സംഭവം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ലെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *