റിപ്പോര്‍ട്ട്
സുഭദ്ര വാര്യര്‍

ഓണം സുന്ദരമായ ഓർമ്മകളുടെ അയവിറക്കലാണ്…

August 29, 2023 - 6:20 am

അത്തം തൊട്ട് മുറ്റത്ത് ചാണകം മെഴുകി പൂവിടും..കൂട്ടുകാരെ കൂട്ടി പൂവ് തേടി പ്പോകുന്ന മനോഹരമായ കാലം… മുക്കുറ്റിയും, തുമ്പയും, പൂച്ചെടി പൂവും,കാക്ക പൂ,മത്തപൂവും,വേ ലിപ്പൂക്കളുമെല്ലാം ഓല വട്ടിയിൽ നിറച്ചു, മുറ്റത്ത് പൂക്കളം തീർക്കുo. കൂടാതെ ചിങ്ങത്തിൽഅത്തത്തിനുപീഠങ്ങളിൽമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ അണിഞ്ഞു
വെക്കും…ഈർക്കിലയിൽ പൂ കോർത്തു എല്ലാ തൃക്കാരപ്പൻമാരെയും ചൂടിക്കും. ത്രി ക്കാരപ്പനെ വെച്ചാൽ പിന്നേ പൂവിടൽ നിർബന്ധം ഇല്ല.
തിരുവോണത്തിനു കുടുംബത്തിലെ പ്രായം കൂടിയ സ്ത്രീ നടുമുറ്റത്ത് പൂവട ഉണ്ടാക്കി നിവേദിക്കുന്നു..
നാക്കിലയിൽ ആദ്യം വിഭവങ്ങൾ എല്ലാം എടുത്ത് നിലവിളക്കിനു മുന്നിൽ വെക്കും. സദ്യയും കേമം തന്നെ..തേവർക്ക് നേദിച്ച പായസമല്ലാതെ വേറെ പായസം ഓണ സദ്യയ്ക്ക് വെക്കാറ് പതിവില്ല. പഴനുറുക്കും പപ്പടവും കൂട്ടിയൊരു പിടി.. പായസത്തിന് പകരം അതാണ്. പിന്നെ വറുത്തുപ്പേരികൾ,കാളൻ, ഓലൻ, പുളിയിഞ്ചി, അവിയൽ, ഉപ്പിലിട്ടത്, ശർക്കരപുരട്ടി…

അങ്ങിനെ നീളും… സദ്യയ്ക്ക് മറ്റു മതസ്ഥരും ഉണ്ടാവാറുണ്ട്…ഓണപ്പുടവ
തറവാട്ട് കാരണവർ ആണ് കൊടുക്കുക..
അത്തം തൊട്ട് ഊണ് കഴിഞ്ഞാൽ കൈകൊട്ടി കളി ഉണ്ടാവാറുണ്ട്.. ഓണ ക്കളികൾ വേറെയും.. ഇന്നു ആ കാലം ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറയും.. ഒത്തൊരുമയുടെ കാലം…. എന്റെ ഓർമകളിലെ ഓണത്തിനു നാട്ടിൻ പുറത്തേ ഇടവഴികളും, പാടങ്ങളും, പറമ്പുകളും, കുളങ്ങളും, തോടുമെല്ലാം.. കൂട്ടുകാരോടൊത്തു നടന്ന നിമിഷങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു… എഴുതിയാലും തീരാത്ത ഓർമ്മകൾ..

          എല്ലാ വായനക്കാർക്കും  സമദർശി  മീഡിയയുടെ നല്ലൊരു ഓണം ആശംസിക്കുന്നു
Share
ssoolapani@gmail.com'

About സുഭദ്ര വാര്യര്‍

View all posts by സുഭദ്ര വാര്യര്‍ →

Leave a Reply

Your email address will not be published. Required fields are marked *