റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലെ ഫോട്ടോ തകർത്തയാൾ പിടിയിൽ

തിരുവനന്തപുരം: പാറശാല പൊൻവിളയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ തകർത്തയാളെ പൊലീസ് പിടികൂടി. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്‍റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടായക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ ഇയാൾ പ്രാദേശിക സിഐടിയു പ്രവർത്തകനാണെന്നു കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് ജംഗ്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തിൽ സ്ഥാപിച്ച ഫോട്ടോ അടിച്ചുതകര്‍ത്തത്. സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിന്‍റെ വലിയ വിന്യാസമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *