റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഫുട്‌ബോള്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി സ്‌പെയിന്‍

August 6, 2023 - 11:37 am

ഓക്‌ലന്‍ഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ അനായാസം കീഴടക്കി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് പടയോട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ഫിനിഷിംഗ് പോരായ്മകള്‍ മറന്ന പ്രകടനമായിരുന്നു ഇന്നലെ സ്‌പെയിനിന്റേത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി ബാര്‍സലോണ താരം ഐറ്റാന ബൊ•ാറ്റിയാണ് ഇന്നലെ താരമായത്.
അഞ്ചാം മിനുട്ടില്‍ തന്നെ ഐറ്റാന സ്‌പെയിനിനെ മുന്നിലെത്തിച്ചു. എന്നാല്‍ സെല്‍ഫ് ഗോളിലൂടെ 11-ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പമെത്തി. ലായ കോഡിനയാണ് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചത്.
എന്നാല്‍ അവിടംവരയേ സ്വിറ്റ്‌സര്‍ലന്‍ഡ് ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. 17-ാം മിനുട്ടില്‍ ഐറ്റാന്‍ ബൊ•ാറ്റിയുടെ സുന്ദരമായ പാസില്‍നിന്ന് ആല്‍ബ റെഡോന്‍ഡോ സ്‌പെയിനിനു ലീഡ് നല്‍കി. 36-ാം മിനുട്ടില്‍ ഐറ്റാന തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് 45-ാം മിനുട്ടില്‍ ലായ കോഡിന സ്‌പെയിനിനായി നാലാം ഗോള്‍ സ്‌കോര്‍ ചെയ്ത് നേരത്തത്തെ സെല്‍ഫ് ഗോളിനു പ്രായശ്ചിത്തം ചെയ്തു. 70-ാം മിനുട്ടില്‍ ജെന്നിഫര്‍ ഹെര്‍മോസോ കൂടി സ്‌കോര്‍ ചെയ്തതോടെ സ്പയിനിന്റെ ജയം പൂര്‍ണമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *