റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം.

August 6, 2023 - 10:55 am

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് പത്താം ക്ലാസുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. പട്ടം ബിഷപ് ഹൗസിന് മുന്നിലുള്ള കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് വീണത്. 2023 ഓ​ഗസ്റ്റ് 5 ന് വൈകിട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശി സാൻവി അഭിലാഷ് ആണ് മരിച്ചത്. 15 വയസായിരുന്നു. പട്ടം ആര്യ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

വൈകീട്ട് കെട്ടിടത്തിലേക്ക് എത്തിയ പെൺകുട്ടി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിന്റെ പിൻവശത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിയിക്കുന്നുണ്ട്. കെട്ടിടത്തിൽ നിന്ന് കുട്ടി നേരെ ബിഷപ്പ് ഹൗസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഇതേ കെട്ടിടത്തിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ നോക്കിയപ്പോഴാണ് കുട്ടി വീണ് കിടക്കുന്നതായി കണ്ടത്.

ബിഷപ്പ് ഹൗസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *