തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ മുൻ എസ്എച്ച്ഒ ആർ ജയസനലിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധർവേഷ് സഹേബ് ആണ് നടപടിയെടുത്തത്. കൈക്കൂലി നൽകാത്തതിന് റിസോർട്ട് ഉടമയെ കള്ളക്കേസിൽ കുടുക്കിയതിന് ജയസനിൽ സസ്‌പെൻഷനിൽ ആയിരുന്നു. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നൽകിയത്.
ഗൾഫിലായിരുന്ന പ്രതിയെ നാട്ടിൽ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങൾ പരിഗണിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനൽ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.




