റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിസിസി സ്ഥാനം ഒഴിയില്ല: കെ സുധാകരൻ
‘ഗോവിന്ദനും എ.കെ ബാലനും പറയുന്നത് നിലവാരമില്ലാത്ത കാര്യങ്ങളാണ്. ദേശാഭിമാനിക്കും ഗോവിന്ദനുമെതിരെ മാനനഷ്ട കേസ് നൽകും’
കെപിസിസി സ്ഥാനം ഒഴിയില്ല: കെ സുധാകരൻ

June 25, 2023 - 1:52 pm

തിരുവനന്തപുരം: കെപിസിസി സ്ഥാനം ഒഴിയില്ലെന്ന് കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്ത് തുടരണമെന്നു ഹൈക്കമാൻഡ് അടക്കമുള്ള നേതൃത്യം ആവശ്യപ്പെട്ടു. അവരുടെ തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ച് കെപിസിസി സ്ഥാനത്ത് തുടരുമെന്ന് സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഗോവിന്ദനും എ.കെ ബാലനും പറയുന്നത് നിലവാരമില്ലാത്ത കാര്യങ്ങളാണ്. ദേശാഭിമാനിക്കും ഗോവിന്ദനുമെതിരെ മാനനഷ്ട കേസ് നൽകും. കേസിൽ ചോദ്യം ചെയ്തതോടു കൂടി തന്‍റെ ആത്മവിശ്വാസം ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റു ചെയ്തതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരുന്നു. പാർട്ടിക്ക് ഹാനികരമായതൊന്നു ചെയ്യില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

അതേസമയം സുധാകരനൊപ്പം പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും ചങ്കു കൊടുത്തും അദ്ദേഹത്തിനെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.സുധാകരനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണ്. മോൺസന്‍റെ ഡ്രൈവറെ മൂന്നു തവണ ചോദ്യം ചെയ്തിട്ടും സുധാകരനെതിരേയുള്ള തെളിവുകളൊന്നും ലഭിച്ചില്ല.

കോടതിയുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ കെട്ടിച്ചമച്ച കേസിൽ കെപിസിസി അധ്യക്ഷനെ ജയിലിൽ അടക്കുമായിരുന്നു. സർക്കാർ ഇപ്പോൾ അഴിമതിയുടെ ചെളിക്കുണ്ടിലാണ് നിൽക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *