റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജിപ്തിൽ ഊഷ്മള വരവേൽപ്പ് ;

June 25, 2023 - 1:59 pm

കയ്‌റോ (ഈജ്പ്ത്)പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം കെയ്‌റോയിൽ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. 2023 ജൂൺ മാസം 21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്

പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

ജൂൺ 25 ന് കയ്‌റോയിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കൂടികാഴ്ച നടത്തും . തുടർന്ന് ഈജിപ്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം. രാവിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും. തുടർന്ന് ഒന്നാം ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *