റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തി. യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ മോദി രണ്ടാംതവണയും അഭിസംബോധന ചെയ്യും. ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ കൈമാറ്റമടക്കമുള്ള തന്ത്രപ്രധാനകരാറുകളും സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വമ്പന്‍ സ്വീകരണപരിപാടികളിലും മോദി പങ്കെടുക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം യു.എസ്. ്രപസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ രണ്ടുതവണ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേല, ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ തുടങ്ങി അപൂര്‍വം ലോകനേതാക്കള്‍ക്കേ ഈ ബഹുമതി ലഭിച്ചിട്ടുള്ളൂവെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ഇമ്മാനുവല്‍ മാക്രോണ്‍ (ഫ്രാന്‍സ്), യൂണ്‍ സുക് യ്യോള്‍ (ദക്ഷിണകൊറിയ) എന്നിവര്‍ക്കുശേഷം യു.എസില്‍ സ്റ്റേറ്റ് വിസിറ്റിനും അത്താഴവിരുന്നിനും പ്രസിഡന്റ് ബൈഡന്റെ ക്ഷണം ലഭിക്കുന്ന ആദ്യ നേതാവും മോദിയാണ്. യു.എസില്‍ ഇതിനു മുമ്പ് സ്റ്റേറ്റ് വിസിറ്റ് നടത്തിയിട്ടുള്ള ഇന്ത്യന്‍ നേതാക്കള്‍ മുന്‍രാഷ്ട്രപതി എസ്. രാധാകൃഷ്ണനും (1963 ജൂണ്‍) മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമാണ് (2009 നവംബര്‍).
ലോകയോഗാദിനമായ ഇന്ന് ന്യൂയോര്‍ക്കിലെ യു.എന്‍. മന്ദിരത്തില്‍ മോദി യോഗാ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മറ്റന്നാള്‍ വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററില്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, സാന്‍്രഫാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് തുടങ്ങിയ ചരിത്രവീഥികളില്‍ മോദിക്കു വന്‍വരവേല്‍പ്പാണു ്രപവാസിസമൂഹം സംഘടിപ്പിച്ചിട്ടുള്ളത്.ജി.ഇ-എഫ്.414 ജെറ്റ് എന്‍ജിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള വമ്പന്‍ കരാര്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ജനറല്‍ ഇലക്ട്രിക് കമ്പനി മോദിയുടെ സാന്നിധ്യത്തില്‍ ഒപ്പുവയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്. നാവികസേനയുടെ എഫ്/എ-18 േപാര്‍വിമാനത്തിനു കരുത്തുപകരുന്ന എന്‍ജിനാണിത്. ഇത്രയും ഉന്നതതലത്തിലുള്ള സാങ്കേതികവിദ്യാക്കൈമാറ്റം യു.എസ്. മറ്റൊരു രാജ്യവുമായും നടത്തിട്ടിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *