ന്യൂഡല്‍ഹി : ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് രാജ്യതലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ജന്തര്‍മന്തറില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.പ്രതിഷേധം സംഘടിപ്പിക്കുന്ന പല താരങ്ങളും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചിരുന്നു. ബലം പ്രയോഗിച്ചാണ് സമരക്കാരെ പൊലീസ് തടയുന്നത്. നിരവധി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് താരങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.



