റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

12 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് ഇരുചക്ര വാഹനത്തിൽ യാത്രാനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്.

May 24, 2023 - 5:14 pm

തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളിലെ കുട്ടികളുമായുള്ള യാത്രയിൽ ഇളവുതേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം പിഴ ഈടാക്കിയാൽ മതിയെന്നാണ് നേരത്തെയുള്ള തീരുമാനം.

ഇരുചക്രവാഹനങ്ങളിൽ കുട്ടികളോടൊപ്പമുള്ള യാത്രയാണ് എഐ ക്യാമറ സർക്കാർ അവതരിപ്പിച്ചപ്പോൾ പൊതുജനങ്ങൾക്കുണ്ടായ വലിയ ആശങ്ക. ഇരുചക്രവാഹനങ്ങളിൽ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാൽ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാൽ അതിനെതിരെ വലിയ തരത്തിലുള്ള വികാരം ഉയർന്നതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേർന്നത്.

യോഗത്തിനുശേഷമാണ് നിയമഭേദഗതി അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചത്. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നൽകണം എന്നുള്ളതാണ് കത്തിലെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട നിയമത്തിലടക്കമുള്ള കാര്യങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. വിഷയത്തിൽ കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം പിഴ ഈടാക്കാം എന്നാണ് നിലവിൽ ഗതാഗത വകുപ്പും സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *