റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നമീബിയിൽ നിന്നെത്തിച്ച ജ്വാല എന്ന പെൺ ചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു.

May 24, 2023 - 5:22 pm

കുനോ നാഷണൽ പാർക്കിൽ ജനിച്ച ചീത്തക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു. ആരോഗ്യകാരണങ്ങളാലാണ് ചീറ്റ ചത്തതെന്നാണ് വിവരം. ജനിച്ച് രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.2023 മാർച്ചിലാണ് നമീബിയിൽ നിന്നെത്തിച്ച ജ്വാല എന്ന പെൺ ചീറ്റ നാലു ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.ഇതോടെ കുനോ ദേശീയ പാർക്കിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.

അവശനിലയിൽ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടർമാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പ്രൊജക്ട് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടു ചീറ്റുകളെ പൂനയിൽ എത്തിച്ചത്. ഇങ്ങനെ, ആദ്യ ബാച്ചിൽ എട്ട് ചീറ്റകളും രണ്ടാം ബാച്ചിൽ പന്ത്രണ്ട് ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകൾക്ക് പേരുകളും ഇട്ടിരുന്നു.

നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഇരുപത് ചീറ്റകളിൽ സാഷ എന്ന് പേരുള്ള ചീറ്റയാണ് ആദ്യം ചത്തത്. വൃക്ക സംബന്ധമായ അസുഖമായിരുന്നു സാഷക്ക്. തുടർന്ന് ഉദയ് എന്ന് പേരുള്ള ചീറ്റയും, ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ചത്തു. പിന്നീട് മൂന്നാമതായി ദീര എന്ന ചീറ്റയും ചത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *