റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാവേലിക്കര : കിണറ്റിൽ വീണ രണ്ടു വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് സമ്മാനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കിണറ്റിൽ വീണ ഇവാനിനെ മൂത്ത സഹോദരിയായ 8 വയസുകാരി ദിയയാണ് രക്ഷിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നൽകാൻ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.ജിതേഷിനോട് മന്ത്രി പറഞ്ഞു.

20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് ഇവാൻ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊർന്നിറങ്ങി അനുജനെ ഉയർത്തിയ ശേഷം പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളിൽ എത്തിക്കുകയായിരുന്നു.

മന്ത്രിയുടെ നിർദ്സേശാനുസരണം സൂപ്രണ്ട് നേരിട്ട് കുട്ടിയുടെ വീട്ടിലെത്തി മിഠായിപ്പൊതി കൈമാറി. ഡോക്ടറുടെ ഫോണിൽ വിഡിയോ കോൾ ചെയ്ത മന്ത്രി, ദിയയുമായി സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആർദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ അമ്മയുമായും മന്ത്രി സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *