കൊച്ചി: തനിക്കെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയില്‍ ഇന്നു കര്‍ണാടക പോലീസിനു മുമ്പാകെ ഹാജരാകുമെന്നു വിജേഷ് പിള്ള. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പു ചുമത്തിയാണു വിജേഷ് പിള്ളയ്‌ക്കെതിരേ കേസെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ പണം വാഗ്ദാനം ചെയ്‌തെന്നും വഴങ്ങിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നു വിജേഷ് ഭീഷണിപ്പെടുത്തിയെന്നുമാണു സ്വപ്‌നയുടെ പരാതി. അതിനിടെ, വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി കര്‍ണാടക പോലീസ് 16/03/23 വ്യാഴാഴ്ച രേഖപ്പെടുത്തി.
സ്വപ്നയുടെ
മൊഴിയെടുത്ത് കര്‍ണാടക പോലീസ്
