യു​കെ പൗ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: യു​കെ പൗ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ബ​ന്ധു​വി​ന്‍റെ ആ​വ​ശ്യം തളളി ഹൈക്കോടതി . കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ജോ​ബി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആവശ്യമാണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി​യ​ത്. വി​ദേ​ശ​പൗ​ര​ത്വം സ്വീ​ക​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് പൗ​ര​ത്വ​നി​യ​മ​ങ്ങ​ളും നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു വേ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല.

2016ല്‍ ​ബ്രി​ട്ടീ​ഷ് പൗ​ര​ത്വം സ്വീ​ക​രി​ച്ച ജോ​ബി തോ​മ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​ന്ത​രി​ച്ച​ത്. പൗ​ര​ത്വം മാ​റി​യ​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജോ​ബി​യു​ടെ ബ​ന്ധു​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജോ​ബി​യു​ടെ അ​മ്മ​യും മ​ക​ളും ഇ​ന്ത്യ​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ സം​സ്‌​കാ​രം ഇ​വി​ടെ ന​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. കൂ​ടാ​തെ, ജോ​ബി​ക്ക് കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ണ്ടാം ഭാ​ര്യ​യു​ടെ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​വും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ജോ​ബി​ക്ക് ഒ​സി​ഐ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ക്ക​ല്‍​പ്പോ​ലും അ​ദ്ദേ​ഹം അ​തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല

എ​ന്നാ​ല്‍ വി​ദേ​ശ​പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ മ​ര​ണ​സ​മ​യ​ത്ത് സാ​ധു​വാ​യ ഒ​സി​ഐ കാ​ര്‍​ഡോ അ​ല്ലെ​ങ്കി​ല്‍ പേ​ഴ്‌​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ കാ​ര്‍​ഡോ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​ബി​ക്ക് ഒ​സി​ഐ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ല്‍​പ്പോ​ലും അ​ദ്ദേ​ഹം അ​തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന​തു മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്നാ​ണു കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.
.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →