റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: ചേര്‍പ്പ് പഴുവില്‍ തിരുവാണിക്കാവില്‍ ബസ് ഡ്രൈവറെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി അത്തിക്കല്‍ വീട്ടില്‍ സുെഹെല്‍ (20), സഹോദരന്‍ ഫൈസല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളിസംഘത്തിലെ ആരെയും പിടികൂടാനായിട്ടില്ല. കഴിഞ്ഞമാസം 18-നാണ് വനിതാസുഹൃത്തിനെ കാണാനെത്തിയ സഹറിനെ സംഘം ചേര്‍ന്ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം ക്രൂരമായി ആക്രമിച്ചത്. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണു സഹര്‍ മരിച്ചത്.

പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പോലീസ് സൗകര്യമൊരുക്കിയെന്ന ആക്ഷേപമുയര്‍ന്നതോടെയാണു കൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബന്ധുക്കളെ ചോദ്യംചെയ്തുവരുന്നു. സൈബര്‍ സെല്‍ സഹായത്തോടെ മൊെബെല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.
കഴിഞ്ഞ 22 മുതല്‍ പ്രതികളുടെ മൊെബെല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണെന്നു റൂറല്‍ എസ്.പി. ഐശ്വര്യ ഡോംഗ്രെ പറഞ്ഞു. കേസില്‍ ആകെ 10 പ്രതികളുണ്ട്. പോലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *