റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി)യുടെ അന്വഷണമാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നു പാര്‍ട്ടി മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് വ്യക്തമാക്കി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധികാരം തുലോം കുറവാെണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നുമാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. തൃണമൂലിനു പുറമേ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആം ആദ്മി പാര്‍ട്ടി എന്നിവരും കോടതി തീരുമാനത്തെ സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസും സഖ്യകക്ഷികളും ഒറ്റപ്പെട്ട നിലയിലായി. കോടതി നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനം കാത്തിരുന്നു കാണാനാണ് ഇടതുകക്ഷികളുടെ തീരുമാനം. എന്നാല്‍, ജെ.പി.സി. അന്വേഷണത്തെ ഇടതുപക്ഷവും അനുകൂലിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *